deadbody-

കല്ലമ്പലം: തൂങ്ങിമരിച്ച മദ്ധ്യവയസ്കന്റെ മൃതദേഹത്തോട് പൊലീസും ആശുപത്രി അധികൃതരും അനാദരവ് കാട്ടിയെന്ന സംഭവത്തിൽ ബന്ധുക്കളുടെ ആവശ്യപ്രകാരം ബി.സത്യൻ എം.എൽ.എ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് പരാതി നൽകി. മണമ്പൂർ തെഞ്ചേരിക്കോണം എസ്.എസ് മന്ദിരത്തിൽ സുധാകരൻനായരുടെ (54) മൃതദേഹത്തോടാണ് അനാദരവ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കൊവിഡ് പരിശോധന നടത്താതെ പോസ്റ്റ്മോർട്ടം നടത്തില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. എന്നാൽ മരിച്ചയാളിന്റെ സ്ഥലം കൊവിഡ് ബാധിത പ്രദേശമല്ലാത്തതും ഗ്രീൻ സോണിൽ പെട്ടതുമായതിനാൽ പരിശോധന വേണ്ടെന്നായിരുന്നു ബന്ധുക്കൾ. ബി.സത്യൻ എം.എൽ.എ യും ചാത്തന്നൂർ എം.എൽ.എ ജയലാലും സംഭവത്തിലിടപ്പെട്ടിട്ടും നിഷേധാത്മക നിലപാടായിരുന്നു ആശുപത്രി അധികൃതർക്ക്. 5 മണിക്കൂറോളം മൃതദേഹം ആംബുൻസിൽ തന്നെ സൂക്ഷിക്കേണ്ടി വന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജിലെത്തിച്ച മൃതദേഹം, അടുത്തദിവസം പോസ്റ്റ്മോർട്ടം ചെയ്തു.