കല്ലമ്പലം: പണംവച്ച് ചീട്ടുകളിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ. ചാത്തൻപാറ വലിയവിള ചരുവിള വീട്ടിൽ ശ്രീധരകുറുപ്പ് (53), ചാത്തൻപാറ പറങ്കിമാംവിള തുണ്ടിൽ വീട്ടിൽ ദിലീപ് കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്. ചാത്തൻപാറ പറങ്കിമാംവിള റബർ പുരയിടം കേന്ദ്രീകരിച്ച് ഇവർ സംഘം ചേർന്ന് ചീട്ടുകളിക്കുകയായിരുന്നു. പൊലീസ് വാഹനം കണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈയിലും കളത്തിൽ നിന്നുമായി 51830 രൂപ പൊലീസ് പിടിച്ചെടുത്തു. ഈ തുക കോടതിക്ക് കൈമാറി. പിടിയിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചീട്ടുകളി സംഘത്തെക്കുറിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി യുടെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്, എസ്.ഐ നിജാം, ഗ്രേഡ് എസ്.ഐ മഹേഷ്, സി.പി.ഒ മാരായ അശോക്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.