liquor-sale-

ചെന്നൈ: വിമർശനങ്ങൾക്ക് പിന്നാലെ റെഡ് സോണിലും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ തിരുത്തി. ചെന്നൈയിൽ രോഗ ബാധിതർ ഇരട്ടിക്കുന്ന സാഹചര്യവും പ്രതിപക്ഷം ശക്തമായ എതിർപ്പും ഉന്നയിച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പല ആളുകളും തമിഴ്നാട് അതിർത്തി കടന്ന് ഒറ്റപ്പെട്ട വഴികളിലൂടെ പോയി വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം കൂടുകയാണെന്നും അതിനാൽ മദ്യവിൽപ്പനശാലകൾ തുറക്കുന്നുവെന്നുമാണ് ഇന്നലെ സർക്കാർ അറിയിച്ചത്. റെഡ് സോൺ മേഖലയിൽ ഉൾപ്പടെ മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു തീരുമാനം.

തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിനെതിരെ നടൻ കമൽ ഹാസൻ അടക്കമുള്ളവർ രം​ഗത്ത് വന്നിരുന്നു. സർക്കാർ അപകടം വിളിച്ചു വരുത്തുകയാണെന്ന് കമൽ ഹാസൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ചെന്നൈയിൽ മാത്രം മദ്യവിൽപ്പനശാലകൾ തുറക്കില്ല എന്ന തീരുമനത്തിലേക്ക് സർക്കാർ എത്തിയത്.