cri

കൊല്ലം : ലോക്ക് ഡൗൺ ലംഘിച്ചതിന് ഗൃഹനിരീക്ഷണത്തിലിരിക്കെ മുങ്ങിയ അഭിഭാഷകനെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ അഭിഭാഷകന്റെ പേരിലാണ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്. ലോക്ക് ഡൗൺ നിയമം പാലിക്കാതെ തിരുവനന്തപുരം ജില്ലയിൽ നിന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന ചാത്തന്നൂർ, കല്ലുവാതുക്കൽ പഞ്ചായത്തുകളിലൂടെ ഒരു പാസുമില്ലാതെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുമ്മല്ലൂർ കട്ടച്ചലിലുള്ള വീട്ടിലെത്തിയ അഭിഭാഷകന്റെ പേരിൽ ലോക്ക് ഡൗൺ ലംഘനത്തിന് പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിനെ തുടർന്നാണ് ക്വാറന്റൈൻ ലംഘനത്തിന് അഭിഭാഷകന്റെ പേരിൽ കേസെടുത്തതെന്നാണ്പൊലീസ് പറയുന്നത്.