വെഞ്ഞാറമൂട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുമായി വിവിധ സംഘടനകളും വ്യക്തികളും. വാമനപുരം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പന്തുവിള എ.ഡി.എസ് 15,000 രൂപ, സേവിക കുടുംബശ്രീ എസ്.വി.ഇ.പി.എം.ഇ.സി ഗ്രൂപ്പ് വാമനപുരം ബ്ളോക്ക് 20,000രൂപ, കർഷകസംഘം വാമനപുരം ലോക്കൽ കമ്മിറ്റി ട്രഷറും വാമനപുരം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനറുമായ വി.എസ്. അശോക് ഒരുമാസത്തെ പെൻഷൻ തുക, പാലോട് പച്ച വൃന്ദാവനം ടിംബേഴ്സ് 25,000 രൂപ, പാലോട് പ്ലാവറ കെെരളി പുരുഷ സ്വയം സഹായ സംഘം 5,000രൂപ, കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡന്റ് കെ.വി.അശോകനും ഭാര്യ ആർ.ശോഭനയും പെൻഷൻ തുകയായ 55,000 രൂപ,വെഞ്ഞാറമൂട് വയ്യേറ്റ് കെെലാസത്തിൽ രതീഷിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക്.ആർ 2,135 രൂപ. തുകകൾ ഡി.കെ.മുരളി എം.എൽ.എ ഏറ്റുവാങ്ങി.
........................