
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ഡി.സി.സി നൽകിയ പത്തുലക്ഷം രൂപയുടെ ചെക്കും കലക്ടർ നിരസിച്ചു.പണം വാങ്ങണമെങ്കിൽ സർക്കാർ അനുമതി വേണമെന്നാണ് കളക്ടറുടെ നിലപാട്. ആലപ്പുഴയിൽ ഡി.സി.സി നൽകിയ പത്തുലക്ഷം രൂപ ജില്ലാകലക്ടർ നിരസിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് എം.ലിജുവും ഷാനിമോൾ ഉസ്മാനും കലക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്നു.
നേരിട്ട് നൽകാൻ സാധിക്കില്ലെങ്കിൽ നാട്ടിലേക്ക് പോകുന്ന തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ അതിൽ പണം നിക്ഷേപിക്കാമെന്നുള്ള നിർദേശവും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. പണം സ്വീകരിക്കാത്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.