വെഞ്ഞാറമൂട്:ഇരു വൃക്കകളും തകരാറിലായ സേവാദൾ നേതാവിന് താങ്ങായി കോൺഗ്രസ്.സേവദൾ നെല്ലനാട് മണ്ഡലം കമ്മിറ്റി മുൻ ചെയർമാൻ വെഞ്ഞാറമൂട് സബർമതി ലെയിൻ ശാന്തി തീരത്തിൽ സുരേന്ദ്രന്റെ ചികിത്സയ്ക്കായി പണം സ്വരൂപിച്ച് നൽകി കോൺഗ്രസ് മാണിക്കമംഗലം ബൂത്ത് കമ്മിറ്റി.അടൂർ പ്രകാശ് എം.പി.സുരേന്ദ്രന്റെ വീട്ടിലെത്തി തുക കൈമാറി.വെഞ്ഞാറമൂട് സുധീർ,മാണിക്കമംഗലം ബാബു,ചന്ദ്രശേഖരൻ നായർ,തുളസി പി.നായർ,സജി എം.നായർ,എം.വി സോമൻ,അരുൺകുമാർ എന്നിവരുമുണ്ടായിരുന്നു.