amnesty-scheme

തിരുവനന്തപുരം: ചരക്കുസേവന നികുതി നിയമം നിലവിൽ വരുംമുമ്പുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾ തീർപ്പാക്കുന്നതിനായി പ്രഖ്യാപിച്ച ആംനസ്റ്റി സ്വീകരിക്കുന്നതിനുളള ഓൺലൈൻ അപേക്ഷകൾ ഈമാസം 15 മുതൽ വ്യാപാരികൾക്ക് സമർപ്പിക്കാവുന്നതാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

കേരള മൂല്യവർദ്ധിത നികുതി, കേന്ദ്രവിൽപ്പന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള കുടിശിഖയ്ക്ക് ഈപദ്ധതി ബാധകമാണ്. ഈ പദ്ധതി സ്വീകരിക്കുന്നതിലേക്കായി നികുതി കുടിശികയുളള വ്യാപാരികൾ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

അതിന് ശേഷം വെബ്സൈറ്റ് ലോഗിൻ ചെയ്താൽ അവരവരുടെ താൽക്കാലികമായി തിട്ടപ്പെടുത്തിയ കുടിശിക വിവരങ്ങൾ കാണാവുന്നതാണ്. കുടിശിക വിവരങ്ങൾ ശരിയാണെങ്കിൽ ഓപ്ഷൻ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത കുടിശികയേക്കാൾ കൂടുതൽ കുടിശിക നിലവിലുണ്ടെങ്കിലോ കുറവുണ്ടെങ്കിലോ കുടിശിഖ വിവരങ്ങൾ സ്വയം തിട്ടപ്പെടുത്തി സത്യവാങ്ങ്മൂലം സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.