വെഞ്ഞാറമൂട്: ജീവാമൃതം പ്രകാരം ഇക്കോഷോപ്പിന്റെ സഹകരണത്തോടെ പുല്ലമ്പാറ കൃഷിഭവൻ ഇന്ന് രാവിലെ 10.30ന് നേന്ത്ര വാഴക്കന്ന് വിതരണം നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.തേമ്പാംമൂട് ബി.എസ്.എൻ.എൽ ഓഫീസിന് സമീപമുളള വീട്ട് വളപ്പിലാണ് വിതരണം.തേമ്പാംമൂട്,മാങ്കുഴി,പേരുമല എന്നീ മൂന്ന് വാർഡുകളിലെ പദ്ധതിക്ക് അപേക്ഷ സമർപ്പിച്ച ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ കോവിഡ് മാർഗ നിർദ്ദേങ്ങളും നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ച് വാഴക്കന്നുകൾ കൈപ്പറ്റണമെന്നും കൃഷി ഓഫീസർ അറിയിച്ചു.