മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ശാന്തിഗിരി ആശ്രമം 10000രൂപ സംഭാവന നൽകി. കരുണാകര ഗുരുവിന്റെ ഇരുപത്തിയൊന്നാമതു നവ ഒലി ജ്യോതിർ ദിനത്തോടനുബന്ധിച്ചായിരുന്നു സംഭാവന.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു ശാന്തിഗിരി ആശാൻ കൾചറൽ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ,ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്.ജയ,മെമ്പർമാരായ വി.അജികുമാർ,എം.ഷാനവാസ്‌,എസ്.സുധീഷ് ലാൽ,എം.എസ്. ഉദയകുമാരി,ലളിതാംബിക,തങ്കച്ചി,എൽ.മുംതാസ്,സെക്രട്ടറി ജി.എൻ.ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ്‌ ലാൽ,സ്റ്റാഫ് സെക്രട്ടറി ഹരികുമാർ,ശാന്തിഗിരി പബ്ലിക് റിലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹൻദാസ് എന്നിവർ പങ്കെടുത്തു.