വർക്കല:ജില്ലാ അതിർത്തികളായ കാപ്പിലും പാരിപ്പളളി കടമ്പാട്ടുക്കോണത്തും പരിശോധന കർശനമാക്കി. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിവിധ ജില്ലകളിൽ കുടുങ്ങിക്കിടന്നവർ മടങ്ങി വരുന്നതോടെയാണിത്.ക്യു.ആർ കോഡ് സഹിതമുളള ഡിജിറ്റൽ പാസുള്ളവരെ മാത്രമേ അതിർത്തി കടത്തിവിടുന്നുള്ളു. മതിയായ മെഡിക്കൽ രേഖകളും,സത്യവാംഗ് മൂലവുമില്ലാതെ വന്ന അമ്പതോളം പോരെ തിരിച്ചയച്ചു.തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയുമുണ്ട്. ക്വാറന്റെെൻ കാലയളവ് പൂർത്തിയാക്കാതെ എത്തിയവരെ പിടികൂടി വീണ്ടും ക്വാറന്റെെൻ കേന്ദ്രങ്ങളിലാക്കി.ആരോഗ്യ-പൊലീസ് വകുപ്പുകൾ ചേർന്നാണ് പരിശോധന.