ആറ്റിങ്ങൽ:സി.പി.എം മുദാക്കൽ കാട്ടുചന്ത ബ്രാഞ്ച് കമ്മിറ്റി അഞ്ച് ഏക്കർ തശിശു ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു.കർഷക സംഘം,ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് യന്ത്ര സഹായമില്ലാതെ കൃഷിയാരംഭിച്ചത്.കാട്ടുചന്ത സ്വദേശികളായ വാസുദേവൻ,ബാബു,അജിത കുമാരി എന്നിവർ നിലം സൗജന്യമായി നൽകി.ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ്. ലെനിൻ,എൽ.സി സെക്രട്ടറി എം.ബി ദിനേശ്,എൽ.സി അംഗം എസ്.സുഭാഷ്,ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.