വെള്ളറട: പാറശാല നിയോജകമണ്ഡലത്തിലെ ആശുപത്രികൾക്ക് കൊവിഡ് പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും വാങ്ങുന്നതിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ 28 ലക്ഷം രൂപ അനുവദിച്ചു. കനവ് പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്, ആശുപത്രി തുടങ്ങിയവയ്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വെന്റിലേറ്റർ ഉൾപ്പെടെയുള്ള നാൽപ്പതോളം ഉപകരണങ്ങളാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ലഭ്യമാക്കുന്നത്. കുന്നത്തുകാൽ, കൊല്ലയിൽ പഞ്ചായത്തുകളിൽ ആംബുലൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചെന്നും എം.എൽ.എ അറിയിച്ചു.