തിരുവനന്തപുരം: കാർഷിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആഹ്വാനമേറ്റെടുത്ത് സി.പി.ഐ ജില്ലയിൽ ആരംഭിക്കുന്ന മരച്ചിനി കൃഷിക്ക് ഇന്ന് തുടക്കമാകും. 250 ഏക്കർ ഭൂമിയിൽ ആരംഭിക്കുന്ന മരിച്ചീനി കൃഷിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2ന് പാപ്പനംകോട്ട് ഏലായിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ലോക്കൽ കമ്മിറ്റികളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. ഇതിനായി ജില്ലയിൽ തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനം പാർട്ടി ഘടകങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് പാർട്ടി ഘടകങ്ങളോട് അഡ്വ. ജി.ആർ. അനിൽ അഭ്യർത്ഥിച്ചു.