നെടുമങ്ങാട്: നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായ റോഡുകൾ പുനരുദ്ധരിക്കുന്നതിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി 56 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സി. ദിവാകരൻ എം.എൽ.എ അറിയിച്ചു. നെടുമങ്ങാട് നഗരസഭയിൽ തോട്ടുമുക്ക് - പുലയണിക്കോണം റോഡ് കോൺക്രീറ്റിംഗ് ആൻഡ് സൈഡ് വാൾ-18 ലക്ഷം, അരുവിക്കുഴി തമ്പുരാൻ ക്ഷേത്രം റോഡ് കോൺക്രീറ്റിംഗ് -12 ലക്ഷം, വാണ്ട – വൃദ്ധസദനം റോഡ് കോൺക്രീറ്റിഗ് ആൻഡ് സൈഡ് വാൾ-12 ലക്ഷം, മുക്കോലയ്ക്കൽ മരുതറ റോഡ് കോൺക്രീറ്റിംഗ്, മഞ്ച ബി.എഡ് കോളേജ് റോഡ് റിടാറിംഗ്-15 ലക്ഷം, വേടരുകോണം - നരിക്കൽ റോഡ് റീടാറിംഗ്-18 ലക്ഷം, മുക്കോലയ്ക്കൽ - ഭഗവതിപുരം -പറണ്ടോട് റോഡ് റീ ടാറിംഗ് ആൻഡ് കോൺക്രീറ്റിംഗ് -12 ലക്ഷം, കരകുളം പഞ്ചായത്തിലെ അലയത്താഴ ഗോശാലക്കുന്ന് റോഡ് കോൺക്രീറ്റിംഗ് -12 ലക്ഷം, കാഞ്ഞിരവിള പണനട റോഡ് കോൺക്രീറ്റിംഗ് -10 ലക്ഷം, കുളംവെട്ടിവിള ജനതാ ലെയിൻ റോഡ് കോൺക്രീറ്റിംഗ് -10 ലക്ഷം, കോവിൽവിള മാടവന റോഡ് കോൺക്രീറ്റിംഗ് -10 ലക്ഷം എന്നിങ്ങനെയാണ് നെടുമങ്ങാട് മേഖലയിലെ റോഡുകൾക്ക് അനുവദിച്ച ഫണ്ട്. നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.