pic

ന്യൂഡൽഹി: ഡൽഹിയിൽ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 ഐ.ടി.ബി.പി ജവാന്മാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരായ സി.ആർ.പി.എഫ് ജവാന്മാരുടെ എണ്ണം 135 ആയി. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനം ദിവസങ്ങൾക്ക് മുമ്പ് അടച്ചിരുന്നു. ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. മയൂർവിഹാർ ഫേസ് 3-യിലുള്ള സി.ആർ.പി.എഫിന്റെ 31-ാം ബറ്റാലിയനിൽ നൂറിലധികം ജവാൻമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ക്യാമ്പ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്.