നെടുമങ്ങാട് :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്ത അടൂർപ്രകാശ് എം.പിക്കും ജനകീയ സമരത്തിൽ പങ്കെടുത്ത കെ.എസ്.ശബരീനാഥൻ എം.എൽ.എക്കുമെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.അരുവിക്കര പൊ ലീസ് സ്റ്റേഷനുമുന്നിൽ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.അരുവിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എ.എ.ഹക്കീം,ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ,ഡി.സി.സി മെമ്പർ ജെ.ശോഭനദാസ്,ബ്ലോക്ക് സെക്രട്ടറി എം.പീരുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.