നെടുമങ്ങാട് :ആനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡപം വാർഡിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ മഞ്ജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത്തൻപാലം ഷഹീദ്, ടി.സിന്ധു,കെ.മുരളീധരൻ നായർ,അഡ്വ.അബിൻ ഷീരജ് നാരായൺ,ആദർശ് ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു.