കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുന്ന ആർദ്രം -കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ,പാർട്ട് ടൈം ഫാർമസിസ്റ്റ്,പാർട്ട് ടൈം ലാബ് ടെക്നീഷ്യൻ എന്നിവയിൽ താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ളവർ ഡോക്ടർ തസ്തികയ്ക്ക് രാവിലെ 10.30നും,പാർട്ട് ടൈം ഫാർമസിസ്റ്റ് തസ്തികയ്ക്ക് രാവിലെ 11.30നും,പാർട്ട് ടൈം ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഉച്ചയ്ക്ക് 12.30നും 11ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.