തിരുവനന്തപുരം: പിണറായി ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്ക് സംഭാവന സ്വീകരിക്കാത്തതിലാണ് വിമര്‍ശനം. കളക്ടര്‍മാര്‍ ഡി.സി.സികള്‍ നല്‍കിയ ചെക്കുകള്‍ വാങ്ങാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്രയേറെ പുച്ഛവും പരിഹാസവും അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലും എറണാകുളത്തും അന്യസംസ്ഥാനത്തൊഴിലാളികളുടെ മടക്കത്തിന് ഡി.സി.സി നല്‍കിയ പത്തുലക്ഷം രൂപ ജില്ലാകളക്ടര്‍ നിരസിച്ചു. കണ്ണൂർ ഡി.സി.സി നൽകിയ പണം കളക്ടർ തിരിച്ചേൽപ്പിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടർ കാത്തിരുന്ന കെ.പി.സി.സി ഭാരവാഹികളെ കാണാൻ കൂട്ടാക്കിയില്ല.