തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ മേയ് ആറിന് വൈകിട്ട് 6ന് ബൂത്ത് തലത്തിൽ 25,000 കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി ഓഫീസിന് മുന്നിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പൂജപ്പുര സുദർശൻ നഗറിലേക്കുള്ള പ്രവേശന കാവടത്തിലും (പുതുപ്പള്ളി ലൈൻ) മെഴുകുതിരി തെളിയിക്കും.