mla

കാട്ടാക്കട: മഹാവ്യാധിയിൽ ജനം നട്ടം തിരിയുമ്പോൾ പോരായ്മകൾ മറച്ചു പിടിക്കാൻ പിണറായി സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ശബരീനാഥൻ എം.എൽ.എ. അടൂർ പ്രകാശിനെതിരെ

ഭക്ഷ്യധാന്യക്കിറ്റ് വിതണം നടത്തിയതിൽ ലോക്ക്ഡൗൺ ചട്ടലംഘനം ആരോപിച്ച് കേസെടുത്ത നടപടിക്കെതിരെ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

ധർണയിൽ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, എം. മണികണ്ഠൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എം.എം. അഗസ്റ്റിൻ, ആമച്ചൽ പുരുഷോത്തമൻ നായർ, സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,

ഷാജിദാസ്, കാട്ടാക്കട സന്തോഷ് കെ.എസ്.എഫ്.ഇ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വെളിയംകോട് ശ്യാംലാൽ, സി.എസ്. അനിത, പനയംകോട് ജോസ്, ഡാനിയൽ പാപ്പനം, ചെറുകോട് ബിജു,

ശ്രീക്കുട്ടി സതീഷ്, ഭഗവതിനട പ്രശാന്ത് എന്നിവർ പങ്കെടുത്തു.