വിതുര:അന്തരിച്ചകോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബിന്റ സ്മരണാർത്ഥം സേവാദൾ വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റുകൾ വിതരണം നടത്തി.ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.സേവാദൾ വിതുര മണ്ഡലം പ്രസിഡന്റ് എൽ.കെ.ലാൽറോയ് അദ്ധ്യക്ഷതവഹിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സി.എസ്.വിദ്യാസാഗർ,കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ,എൽ.കെ.ലാൽറോഷിൻ,സേവാദൾ ബ്ലോക്ക് കോഓർഡിനേറ്റർ സൈദ്,കോൺഗ്രസ് ആര്യാനാട് ബ്ലോക്ക് ഭാരവാഹികളായ മേമല വിജയൻ,ഇ.എം.നസിർ, ജയചന്ദ്രൻ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ മണ്ണറ വിജയൻ,ബി.എൽ.മോഹനൻ,കെ.ആർ.വിജയൻ,ഡി.ശുഭാമണി എന്നിവർ പങ്കെടുത്തു.