വിതുര:ഭക്ഷ്യധാന്യകിറ്റ് നൽകിയ അടൂർ പ്രകാശ്എം.പി, ആദിവാസികൾക്കായി സമരം നടത്തിയ കെ.ശബരിനാഥൻ എം.എൽ. എ. എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ചും എക്സൈസിനെ കണ്ട് ഭയന്ന് ഓടി വീണു മരിച്ച പറണ്ടോട് രാജേന്ദ്രൻ കാണിയുടെ കുടുംബത്തിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വതിൽ വിതുര പൊലീസ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക്‌ അൻസർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ്ഖാൻ,തൊളിക്കോട് വാർഡ് മെമ്പർ ഷംനാദ് തൊളിക്കോട്,കെ.എൻ.അൻസർ എന്നിവർ പങ്കെടുത്തു.