കാട്ടാക്കട:അടൂർ പ്രകാശ് എം.പി,കെ.എസ് ശബരീനാഥൻ എം.എൽ.എ എന്നിവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് അരുവിക്കര,വെള്ളനാട്,കുറ്റിച്ചൽ,പൂവച്ചൽ എന്നിവിടങ്ങളിലെ 86 കേന്ദ്രങ്ങളിൽ അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണകളുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് സി.ആർ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്,ജനറൽ സെക്രട്ടറി സി.ജ്യോതിഷ്കമാർ,എ.എ.ഹക്കിം,വെള്ളൂർക്കോണം അനിൽ കുമാർ,ജെ. ശോഭന ദാസ്,പീരുമുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ...അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവ്വഹിക്കുന്നു.