online-exam
exam

തിരുവനന്തപുരം: ഒ.പി ജിൻഡാൽ യൂണിവേഴ്സിറ്റിയുടെ ബിരുദബിരുദാനന്തര കോഴ്സുകളുടെ അഭിരുചി പരീക്ഷ 'ജിൻഡാൽ സ്‌കോളസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റ് ഓൺലൈനായി നടത്തും. മേയ് 11 മുതൽ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. കൃത്രിമ ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി പിയേർസൻ വിർച്വൽ യൂണിവേഴ്സിറ്റി എന്റർപ്രൈസസാണ് ഓൺലൈൻ പരീക്ഷ നിർവഹിക്കുന്നത്. പരീക്ഷാ സമയം കൃത്രിമബുദ്ധി ഉപകരണങ്ങളുടെ സഹായത്തോടെ വെബ് ക്യാം വഴി അപേക്ഷകരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.