തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കെ.എസ്.ആർ.ടി.സി ബസുകളിൽ തിരികെ എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബസുകളെല്ലാം വെറുതെ കിടക്കുകയാണ്. ആവശ്യമെങ്കിൽ യാത്രക്കൂലി ഈടാക്കി എത്തിക്കാനുള്ള മാർഗമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ സ്വന്തം വാഹനമില്ലെങ്കിൽ വരേണ്ടതില്ലെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാട് മനുഷ്യത്വരഹിതമാണ്. പ്രവാസികൾ തിരകെ എത്തുമ്പോൾ എന്ത് സജ്ജീകരണമാണ് ചെയ്തിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.