oommen-chandy

തിരുവനന്തപുരം: പ്രവാസികൾ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര​ - സംസ്ഥാന സർക്കാരുകളുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്ര​- സംസ്ഥാന സർക്കാരുകളുടെ സഹായവും ഗൾഫ് രാജ്യങ്ങളിലെ എംബസികളുടെ ഇന്ത്യൻ കമ്മ്യൂണിറ്റി ക്ഷേമ ഫണ്ടും ടിക്കറ്റിനായി വിനിയോഗിക്കണം. പുതിയ പാസ്‌പോർട്ട്, പാസ്‌പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്ക് എംബസികൾ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന തുക ക്ഷേമഫണ്ടിലുണ്ട്. ഈ തുക ചെലവഴിക്കാതെ കിടക്കുകയാണ്.