vs-sivakumar

തിരുവനന്തപുരം: സാമ്പത്തികശേഷി കുറഞ്ഞ പ്രവാസികൾക്ക് സൗജന്യ വിമാനയാത്ര അനുവദിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിനുമുന്നിൽ ധർണ നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പ്രവാസി ഡിവിഡൻഡ് സ്‌കീമിൽ നിക്ഷേപിച്ചിരിക്കുന്നവർക്ക് നിക്ഷേപിച്ച തുകയിൽ നിന്നും ടിക്കറ്റ് ചാർജ്ജിനായി തുക അനുവദിക്കണം. അന്യസംസ്ഥാനത്തൊഴിലാളികളുടെ ട്രെയിൻ യാത്ര സൗജന്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു, നിയോജക മണ്ഡലം പ്രസിഡന്റ് കിരൺ, കൗൺസിലർ ഷീബാ പാട്രിക്, മനു തുടങ്ങിയവർ പങ്കെടുത്തു.