മലയിൻകീഴ് : പേയാട് വിദ്യാപ്രബോധിനി ഗ്രാമീണ ഗ്രന്ഥശാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ നൽകി. തുക ഗ്രന്ഥശാല ഹാളിൽ വച്ച് ഐ ബി സതീഷ് എം എൽ എ ഗ്രന്ഥശാല പ്രസിഡന്റ് കെ ദാമോദരൻനായരിൽ നിന്ന് സ്വീകരിച്ചു.സെക്രട്ടറി കെ.രാജൻ പങ്കെടുത്തു.കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വിളപ്പിൽ യൂണിറ്റ് അംഗം വത്സല വി.എം.പെൻഷൻ തുകയായ 10992 രൂപയും ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.