 80,000: എത്തുമെന്ന് പ്രതീക്ഷിക്കുവർ

തിരുവനന്തപുരം:പ്രവാസികളെ കൊവിഡ്-19 പരിശോധന നടത്താതെ കൊണ്ടുവരുന്നതിനാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന എല്ലാവരും ഏഴ് ദിവസം നിർബന്ധമായും സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ കഴിയണം.80,000 പ്രവാസികൾ എത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

# ഏഴാം നാൾ നടത്തുന്ന പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായാൽ മാത്രം വീടുകളിലേക്ക് വിടും. വീടുകളിലും

ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം.

# സാമ്പിൾ പരിശോധനയിൽ ഫലം പോസിറ്റീവായാൽ ആശുപത്രിയിലാക്കും.

# പ്രവാസികളെ പാർപ്പിക്കുന്നത് അവരുടെ പ്രദേശങ്ങൾക്കടുത്തുള്ള കേന്ദ്രങ്ങളിൽ.

# കണ്ടെത്തിയ 2.5ലക്ഷം കിടക്കകളിൽ 1,63,000 എണ്ണം സജ്ജം

# മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവർക്കും നിർബന്ധിത സർക്കാർ ക്വാറന്റൈൻ.

# ഏഴാം നാളിലെ പരിശോധനാഫലം നെഗറ്റീവായാൽ

14 ദിവസം വീട്ടിൽ ക്വാറന്റൈൻ.

പ്രവാസികളുടെ ആന്റിബോഡി ടെസ്റ്റിന് 2 ലക്ഷം കിറ്റ് വേണ്ടിവരും.