ബാലരാമപുരം:ബാലരാമപുരം ടൗൺ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റുകളുടെ വിതരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നിർവഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,​യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,​ബൂത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ്,​ഷമീർ,​അമീർ ഷാ മഹാദേവൻ,​മുനീർ,​ സുനി ഇസ്ഹാക്ക് എന്നിവർ സംബന്ധിച്ചു.വാർഡിലെ 400 ഓളം വീടുകളിൽ സഹായമെത്തിച്ചു.