അഞ്ചാലുംമൂട്: കടവൂർ ഷാപ്പുമുക്കിന് സമീപം ബൈക്ക് മതിലിലിടിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. മതിലിൽ ശരത്ത് സൗണ്ട് നടത്തുന്ന മതിലിൽ കോടിയിൽ മേരിലാൻഡിൽ ശരത് ജോണാണ് (22) മരിച്ചത്. വാഹനം ഓടിച്ചിരുന്ന കോട്ടയത്ത് കടവ് കാട്ടുവിള പുതുവലിൽ അരുൺ വർഗീസ് (32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരത്തിന്റെ പിതാവ്: ജോൺ. മാതാവ്: മോളി ജോൺ. സഹോദരി: സൗമ്യ ജോൺ.