mask-police

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് നഗരത്തിൽ ഇന്നലെ 35 പേർക്കെതിരെ കേസെടുത്തു. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 182 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടുതൽ കേസുകൾ തമ്പാനൂർ, കോവളം സ്‌റ്റേഷനുകളിലാണ്. 25 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും ഒരുലോറിയുമാണ് പിടിച്ചെടുത്തത്.

ചാല മാർക്കറ്റിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണം തുടരുന്നു. പുതിയ മാർഗനിർദ്ദേശളനുസരിച്ച് അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങൾക്ക് മാത്രമേ കിള്ളിപ്പാലം – ആര്യശാല വഴി ചാലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റുള്ളവരുടെ വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് പ്രവേശനം ഇല്ല. ചാലയിലേക്ക് വരുന്ന വാഹനങ്ങൾ പവർഹൗസ്, അട്ടക്കുളങ്ങര ബൈപ്പാസ് റോഡുകളിൽ പാർക്ക് ചെയ്തശേഷം നടന്ന് കിഴക്കേകോട്ട വഴി മാത്രമേ ചാലയിൽ പ്രവേശിക്കാവൂ. കൊത്തുവാൾ സ്ട്രീറ്റ്, സഭാപതിറോഡ് എന്നിവിടങ്ങളിലൂടെയും ചരക്ക് വാഹനങ്ങൾക്ക് ചാല മാർക്കറ്റിലേക്ക് കടക്കാം. എല്ലാ ചരക്ക് വാഹനങ്ങളും കരിംസ് കിഴക്കേകോട്ട വഴിയാണ് പുറത്തേക്ക് പോകേണ്ടത്.