corona-virus

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 280 പേർ രോഗനിരീക്ഷണത്തിലായി.197 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 2730 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളുമായി 10 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 31 പേരും ജനറൽ ആശുപത്രിയിൽ ഒമ്പത് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ അഞ്ച് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ 61 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 96 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 53 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 66 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ആകെ നിരീക്ഷണത്തിലുള്ളവർ - 2857

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -2730

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -61

കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -66