തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ തങ്ങേണ്ടിവന്ന അന്യ സംസ്ഥാനക്കാരായ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, രോഗികൾ മുതലായവർ അവരുടെ സംസ്ഥാനത്തിലേക്ക് പോകാനായി നോർക്ക കൊവിഡ് 19 ജാഗ്രത പോർട്ടൽ മുഖാന്തരം രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രസ്തുത രജിസ്ട്രേഷന് അവശ്യം വേണ്ടിവരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തിരുവനന്തപുരം ജനറൽ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, മലയിൻകീഴ് താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളിലെ കൊറോണാ ക്ലിനിക് /ഫീവർ ക്ലിനിക്കിൽ നിന്നും ലഭ്യമാണ്.