കോവളം:എസ്.എൻ.ഡി.പി യോഗം ചൊവ്വര ശാഖയിലെ അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ നിർവഹിച്ചു.യൂണിയൻ കൗൺസിലർ സി. ഷാജിമോൻ,ശാഖാ പ്രസിഡന്റ് സത്യവ്രതൻ,വൈസ് പ്രസിഡന്റ് രവീന്ദ്ര പണിക്കർ,സെക്രട്ടറി അനിൽ ചൊവ്വര, ശാഖാഭാരവാഹികളായ രാജാലാൽ,വിശ്വനാഥൻ,മണികണ്ഠൻ എന്നിവർ പങ്കെടുത്തു.