തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് താത്കാലികമായി പ്രവർത്തനം നിറുത്തി വച്ചിരുന്ന വാട്ടർ അതോറിട്ടി കാഷ് കൗണ്ടറുകൾ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ കാഷ് കൗണ്ടറുകളിലെത്താവുന്നതാണ്. മാസ്‌ക് നിർബന്ധമായും ധരിക്കണം. കൗണ്ടറുകളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും.https://epay.kwa.kerala.gov.in/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെ വെള്ളക്കരം ഓൺലൈനിൽ അടയ്ക്കാനാകും. ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കുമ്പോൾ ബിൽ തുകയുടെ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയിൽ കൂടുതലുള്ള എല്ലാ ബില്ലുകളും ഓൺലൈൻ വഴി അടയ്‌ക്കേണ്ടതാണെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.