തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് റൂട്രോണിക്സിന്റെ ഓൺലൈൻ ആക്ടിവിറ്റി ക്യാമ്പുകൾ തിങ്കളാഴ്ച തുടങ്ങും. ഫോട്ടോഷോപ്പ്, 2ഡി കാർട്ടൂൺ ആനിമേഷൻ, ഇ​ അക്കൗണ്ടിംങ്, ഓഫീസ് സ്യൂട്ട്, സി പ്ലസ് പ്ലസ് പോഗ്രാമിംഗ്, ഡിടിപി ആൻഡ് ഇന്ററാക്ടീവ് ഡിസൈൻ, ഒറിഗാമി ക്രാഫ്റ്റ്, സ്റ്റിച്ചിംഗ് ബേസിക്സ് ആൻഡ് എംബോയ്ഡറി തുടങ്ങിയവയാണ് കോഴ്സുകൾ. പ്രായപരിധിയില്ല. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: keralastaterutronix.com, 9446903873.