ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതുക്കുളത്തിന് സമീപം ഏലായിൽ കുഴിച്ചിട്ട 150 ലിറ്റർ കോട പൊലീസ് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് 4 പേർ ചേർന്ന് കോട കുഴിച്ചിടുന്നത് നൈറ്റ് പട്രോളിംഗിനിടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് പേർ ഓടി രക്ഷപ്പെടുകയും ഒരാൾ പിടിയിലാവുകയും ചെയ്തു. കല്ലിയൂർ പെരിങ്ങമല ആയില്യം വീട്ടിൽ വാവ എന്ന് വിളിക്കുന്ന ഷോൺ അജി (22) ആണ് പിടിയിലായത്. ബാലരാമപുരം സി.ഐ ജി.ബിനു, അഡിഷണൽ എസ്.ഐ തങ്കരാജ്, എ.എസ്.ഐ പ്രശാന്ത്, പൊലീസുകാരായ സുനു, അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.