തിരുവനന്തപുരം: ഡൽഹി പൊലീസിന്റ മുസ്‌ലിം വിരുദ്ധനടപടിക്കെതിരെ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംസ്ഥാന സമിതി നടത്തിയ ഓൺലൈൻ പ്രതിഷേധ സംഗമം ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ഹമീദ് വാണിയമ്പലം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജി. ദേവരാജൻ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.