ksrtc-strike

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഈ മാസത്തെ ശമ്പളം സർക്കാ‌ർ നൽകും. ആറു ദിവസത്തെ ശമ്പളം പിടിച്ച് ബാക്കിയാവും നൽകുക.

ശമ്പള വിതരണത്തിന് 85 കോടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിന് കത്തയച്ചിരുന്നു. അത് പരിഗണിച്ച ധനവകുപ്പ്, ആറു ദിവസത്തെ ശമ്പളം കഴിച്ച് ബാക്കി തുകയുടെ കണക്ക് സമ‌ർപ്പിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് 68 കോടിയുടെ ശമ്പളക്കണക്ക് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സമർപ്പിച്ചു. ഇപ്പോൾ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സ‌ർവീസുകൾ മാത്രമാണ് കോർപ്പറേഷൻ നടത്തുന്നത്.