തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലോക്ക് ഡൗൺ കാലാവധി കഴിയുന്നതിന് മുൻപ് മദ്യവിൽപന ശാലകൾ തുറക്കണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് മന്ത്രിമാർ. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം മദ്യവിൽ പനശാലകൾ തുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തേക്കും. അതേസമയം, മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ചു ആലോചിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.