sa

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപതയിലെ കഴുതുരുട്ടിയിൽ സ്കൂട്ടർ യാത്രക്കാരനായ തോട്ടം തൊഴിലാളി ലോറിയിടിച്ച് മരിച്ചു. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ റബർ ടാപ്പിംഗ് തൊഴിലാളിയും അമ്പനാട് ഇസ്‌ഫീൽഡ് എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ ലയത്തിൽ താമസക്കാരനുമായ സജീവനാണ് (49) മരിച്ചത്. കഴുതുരുട്ടിക്ക് സമീപമായിരുന്നു അപകടം. ആര്യാങ്കാവിൽ നിന്ന് കഴുതുരുട്ടിയിലേക്ക് സ്കൂട്ടിൽ വന്ന സജീവനെ എതിർ ദിശയിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: സുജാത. മക്കൾ: സജിത്ത്, കൃഷ്ണ.