തിരുവനന്തപുരം: ശാന്തിഗിരിയിലെ നവഒലി ജ്യോതിർദിന വാർഷികത്തോടനുബന്ധിച്ച് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ലക്ഷം പേർക്ക് അന്നദാനത്തിനുള്ള സാധനങ്ങൾ നൽകി. വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ എന്നീ സംഘടനകൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ മേയർ കെ. ശ്രീകുമാറിന് കൈമാറി. എസ്. കുമാർ, രേഖ മധുപാൽ, മലയാലപ്പുഴ സേതുനാഥ്, വി. മുരുകൻ, ശിവൻ ജി നായർ, സുരേഷ് കുമാർ, സജി കുമാർ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് 19നെ തുടർന്ന് ആഘോഷപരിപാടികൾ ഒഴിവാക്കി തുക അന്നദാനത്തിനായി നൽകുമെന്ന് ആശ്രമം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.