ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വന്ദേഭാരത് നാളെ മുതല്‍ തുടങ്ങും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നാളെ രാത്രി 9.40 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. മടങ്ങിയെത്തുന്നവർക്കിടയിൽ കൊവിഡ് പരിശോധന നടത്തുന്നതിലെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. പ്രവാസികള്‍ സ്വന്തം നിലയില്‍ പരിശോധന നടത്തി കൊവിഡ് പരിശോധനാസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്. എന്നാല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഒരാഴ്ചയ്ക്കകം 1,92,000 പേരെ ഗള്‍ഫ് മേഖയില്‍ നിന്നടക്കം ആദ്യഘട്ടത്തിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.വിദേശ രാജ്യങ്ങളില്‍ കൊവിഡ് പരിശോധയ്ക്കുള്ള വന്‍തുകയും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിമാനത്താവളത്തില്‍ നടത്തുന്ന തെര്‍മല്‍ സ്കാനിംഗില്‍ രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. വിദേശകാര്യമന്ത്രാലയ അഡിഷണൽ. സെക്രട്ടറി വിക്രം ദുരൈസ്വാമിയാണ് കേരളത്തിന്‍റെ ഏകോപനച്ചുമതല നിർവഹിക്കുന്നത്.