അബുദാബി: ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് സ്വദേശി മുഹമ്മദ് നസീറാണ് മരിച്ചത്. അബുദാബി മഹ്റഖ് ആശുപത്രിയിലായിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഗൾഫിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 50 ആയി.