ship

ന്യൂഡൽഹി: കപ്പലുകൾ വഴിയുള്ള പ്രവാസികളുടെ മടങ്ങി വരവ് വൈകും. നാവിക സേനയുടെ കപ്പലുകൾക്ക് യു.എ.ഇ ഭരണകൂടം അനുമതി തീരത്തേക്ക് അടുക്കാൻ അനുമതി നൽകാത്തതാണ് യാത്ര വൈകാൻ കാരണം. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകൾ അനുമതി കാത്ത് കിടക്കുകയാണ്. യു.എ.ഇ അനുമതി വൈകുന്നെന്ന് അറിയിപ്പ് ലഭിച്ചതായി നാവികസേന അധികൃതർ അറിയിച്ചു.

കപ്പലുകൾ വ്യാഴാഴ്ച ദുബായിൽ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. കപ്പലുകൾ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യു.എ.ഇ സർക്കാർ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. കരയ്ക്ക് അടുപ്പിക്കാൻ യു.എ.ഇ സർക്കാരിൻ്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകൾ ഇപ്പോഴും കടലിൽ തന്നെ തുടരുകയാണ് എന്നാണ് വിവരം.

കപ്പലുകൾ ഇറാൻ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോ‍ർട്ടുകളുണ്ട്. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷൻ്റെ ഭാ​ഗമായി യു.എ.ഇ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നാണ് കേന്ദ്ര സർക്കാർ കണക്കൂകൂട്ടൽ