arogya-sethu

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും റോബര്‍ട്ട് ട്വീറ്റില്‍ പറയുന്നു. സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്. ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രോഗബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ അധികൃതർ പറയുന്നത്. വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് ആപ്പിലെ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ വേണ്ടി മാത്രമാണ് ഈ ആപ്പെന്നും ആരോഗ്യ സേതു സ്ഥിരമാക്കില്ലെന്നും കേന്ദ്ര സർക്കാർ അധികൃതർ പറയുന്നു.