ദോഹ: പ്രവാസി തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.. പ്രവാസി തൊഴിലാളികളുടെ അന്തസും അവകാശങ്ങളും സംരക്ഷിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം നൽകാൻ രാജ്യം സന്നദ്ധമാണ്. അന്താരാഷ്ട്ര തൊഴിൽ ദിനത്തോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയം വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് ഖത്തർ അധികാരികൾ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിെന്റെ വളർച്ചയ്ക്ക് ഏറെ പങ്ക് വഹിച്ചവരാണ് പ്രവാസി തൊഴിലാളികളെന്നും അവർക്ക് സംരക്ഷണം നൽകാൻ രാജ്യം സന്നദ്ധമാണെന്നും തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി പറഞ്ഞു. .ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.